05:35pm 03 May 2026
NEWS
അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തിൽ വീണുമരിച്ചു
16/02/2026  03:56 PM IST
nila
അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തിൽ വീണുമരിച്ചു

ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി സ്റ്റുഡിയോയിലെത്തിയ മൂന്നുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. ബെം​ഗളുരുവിലാണ് സംഭവം. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കുട്ടിയുടെ അമ്മ സ്വാതി ഏഴ് മാസം ഗർഭിണിയാണ്. ഫോട്ടോ ഷൂട്ടിനായി മുൻകൂട്ടി ബുക്ക് ചെയ്തതിന് ശേഷമാണ് കുടുംബം മാഗഡി റോഡിലുള്ള സ്വകാര്യ സ്റ്റുഡിയോയിലെത്തിയത്. ഷൂട്ടിങ് നടക്കുന്നതിനിടെ കുട്ടി സ്റ്റുഡിയോ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് സ്റ്റുഡിയോയിലെ കൃത്രിമ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ പിതാവ് ചരൺരാജ് സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ജോലി സംബന്ധമായി അദ്ദേഹം നിലവിൽ അമേരിക്കയിലാണ്. സ്വാതി ഒരു വനിതാ സുഹൃത്തിനൊപ്പമാണ് സ്റ്റുഡിയോയിൽ എത്തിയിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ കുട്ടി കാൽവഴുതി കുളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസ് നിഗമനം. സ്റ്റുഡിയോയിൽ മൂന്ന് കൃത്രിമ കുളങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റുഡിയോയിലെ സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img